- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്നു; കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി; ബെംഗളൂരുവിൽ നിന്നും കടത്തിയത് ഇരുപത് ലക്ഷത്തോളം രൂപ വില വരുന്ന രാസലഹരി
കാലടി: മുന്നൂറ് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ഡാൻസാഫ് ടീമും പോലീസും ചേർന്ന് പിടികൂടിയത് സാഹസികമായി. പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്നും കാറിർ കടത്തവെയാണ് പ്രതി പിടിയിലായത്.
പരിശോധനക്കായി പോലീസ് കാറിൽ കൈകാണിച്ചു. എന്നാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയ വാഹനത്തെ പോലീസ് സംഘം പിന്തുടർന്നു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിലാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. വിപണിയിൽ ഇരുപത് ലക്ഷത്തോളം രൂപ വില വരുന്ന രാസലഹരിയാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത്. 2023 ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, എസ്.ഐമാരായ ജോസി.എം ജോൺസൻ, ടി.വി സുധീർ, സീനിയർ സി പി ഒ മാരായ എം.പി ജിൻസൻ, ഷിജോ പോൾ, ഷിബു അയ്യപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച അങ്കമാലിയിൽ നിന്ന് 300 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.