- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐ പ്രാദേശിക നേതാവിൻ്റെ ബൈക്ക് മോഷ്‌ടിച്ച കേസ്; സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും കേന്ദ്രീകരിച്ച് അന്വേഷണം; തൃച്ചി സ്വദേശി പിടിയിൽ
പാലക്കാട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിൻ്റെ ബൈക്ക് മോഷ്‌ടിച്ച കേസിൽ പ്രതിയെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. തൃച്ചി സ്വദേശിയായ മുരുകേശനാണ് പിടിയിലായത്. മാർച്ച് 14ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മുരുകേശൻ മോഷ്ടിച്ചത്. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
മോഷണ ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് തൃച്ചിയിലും തിരുപ്പൂരും അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. ഇയാളിൽ നിന്ന് മോഷണം പോയ വാഹനവും കണ്ടെത്തി. പ്രതിയെയും വാഹനവും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സിഐ ആദം ഖാൻ, എസ്ഐ ഹേമലത, എഎസ്ഐമാരായ പ്രജീഷ്, സജി, എസ്.സി.പി.ഒമാരായ രാജേഷ്, ബിനു, വിപിന്‍, സുരേഷ്, സത്താര്‍, മൈഷാദ്, വിനീഷ്, ജയറാം എന്നിവര്‍ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.