- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയത് 95 ലക്ഷം രൂപ; സമാന തുക കാരക്കോണം മെഡിക്കൽ കോളേജ് അക്കൗണ്ടിൽ നിന്ന് കണ്ടുകെട്ടി ഇഡി; കേന്ദ്ര ഏജൻസി ബിഷപ്പിനെ കുടുക്കാൻ രണ്ടും കൽപ്പിച്ച്
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽകോളേജിന്റെ 95 ലക്ഷം രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട തലവരി പരാതിയിലാണ് നടപടി. കള്ളപ്പണമാണെന്ന് പിടിച്ചെടുത്തതെന്നാണ് സൂചന. സി എസ് ഐ ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി ഉണ്ടായത്.
എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കേസിൽ ഡോ. ബെനറ്റ് ഏബ്രഹാം ,ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഇതിന് സമാനമായ തുകയാണ് കാരക്കോണം മെഡിക്കൽ കോളേജിന്റെ അക്കൗണ്ടിൽനിന്ന് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസാലത്തെ ഇക്കഴിഞ്ഞ ജൂലൈയിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ കണ്ടെടുത്ത വിവരങ്ങളും ഇ ഡിയുടെ മുന്നിലുള്ള പരാതികളുടെ വസ്തുതകളും അടിസ്ഥാനമാക്കിയാണ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്.