കോഴിക്കോട്: വീട്ടിലെ കുളിമുറിയില്‍ സംഭവിച്ച വൈദ്യുതാഘാതം 13കാരി വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ കവര്‍ന്നു. കരുവന്‍പൊയില്‍ എടക്കോട്ട് സ്വദേശികളായ വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെയും ഫാത്തിമയുടെയും മകളായ നജാ കദീജയാണ് (13) അപകടത്തില്‍പെട്ടത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

തന്റെ മുറിയില്‍ കുളിക്കുന്നതിനിടെയാണ് നജാ വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നജാ, കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിനുശേഷം ചുള്ളിയോട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ അടക്കി.