- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിലെത്തി; ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
ആലപ്പുഴ: ചേർത്തലയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരിൽ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു (13) ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അഭിജിത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) കൂടിയാണ്. ചൊവ്വാഴ്ച സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികൾക്ക് ശേഷം വീട്ടിലെത്തിയ അഭിജിത്ത് മൂന്ന് കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്.
Next Story