തൃശ്ശൂർ: വീട്ടുടമസ്ഥന് വാട്‌സ്ആപ്പിൽ അവസാന സന്ദേശമയച്ച ശേഷം വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ മനയക്കൊടിയിലാണ് സംഭവം നടന്നത്. നമ്പനത്ത് വീട്ടിൽ സജീവനെ (68)യാണ് ഇന്ന് ഉച്ചക്ക് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടിൻറെ ഉടമസ്ഥന് കയറിന്റെ ചിത്രം വാട്സപ്പിൽ അയച്ചു കൊടുത്തിരുന്നു.

ഉടനെ തന്നെ സജീവനെ തിരഞ്ഞ് വീട്ടുടമസ്ഥൻ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

കഴിഞ്ഞ ആഴ്ച്ച കുടുംബ തർക്കത്തെ തുടർന്ന് മകന്റെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേൽപ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാൽ അന്ന് പോലീസ് കേസ് എടുത്തിരുന്നില്ല.