- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്നലിന്‍റെ കുത്തേറ്റ് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു; രണ്ട് പേർ ചികിത്സയിൽ തുടരുന്നു
കോഴിക്കോട്: കടന്നലിന്‍റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരത്ത് കടന്നൽ കുത്തേറ്റ് ചികിൽസയിലായിരുന്ന നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരണത്തിന് കീഴടങ്ങിയത്.
കടന്നലുകളുടെ കുത്തേറ്റ് ഗോപാലന് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരുടെ വീടിന് സമീപത്ത് കടന്നലുകളുടെ അക്രമം നടന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. പ്രദേശവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി ഇന്നലെ കടന്നലുകളുടെ കുത്തേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
Next Story