- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങാടിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി; നാദാപുരത്ത് 67- കാരനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: നാദാപുരം വളയത്ത് ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വളയം ചുഴലിമുത്താറിന്റവിട കേശവന്(67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം നടന്നത്.
കേശവന് രാവിലെ ഒന്‍പതോടെയാണ് സമീപത്തെ അങ്ങാടിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പക്ഷെ ഉച്ചക്ക് പന്ത്രണ്ടോടെ ചുഴലിക്കടുത്ത മണ്ണിപ്പൊയില്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story