കൊച്ചി: മുന്‍കൂട്ടി നിശ്ചയിച്ച ഹണിമൂണ്‍ ട്രിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ മുടങ്ങാതിരിക്കാന്‍ അപേക്ഷയുമായി ഗവ. സ്‌കൂള്‍ അധ്യാപികയായ പ്രതിശ്രുത വധു കലക്ടറേറ്റില്‍. ഈ മാസം 29നാണ് വിവാഹം.

ഏപ്രില്‍ ഏഴ് മുതല്‍ 5 ദിവസത്തെ ഹണിമൂണ്‍ ട്രിപ്പാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി യാത്ര ടിക്കറ്റും ഹോട്ടല്‍ മുറിയും ഉള്‍പ്പെടെ ബുക്ക് ചെയ്തുവെന്നും അധ്യാപിക പറഞ്ഞു. പോളിങ് ഡ്യൂട്ടി ലഭിച്ചാല്‍ ട്രിപ്പ് മുടങ്ങും. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ് വരന്‍. കലക്ടര്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്ഥലത്തില്ലാതിരുന്നതിനാല്‍ അപേക്ഷ നല്‍കാനായില്ല. ഇന്നോ നാളെയോ വരാന്‍ പറഞ്ഞ് അപേക്ഷകയെ മടക്കി അയച്ചു.