പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ കെട്ടിട നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ഷോക്കേറ്റു. ബീഹാർ സ്വദേശിയായ താഹിർ (18) ആണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ - കോഴിക്കോട് റോഡിൽ പ്രവർത്തി നടക്കുന്ന ഒരു കെട്ടിടത്തിലാണ് സംഭവം. ജോലിക്കിടെ വൈദ്യുതീകരണം ഏറ്റതിനെ തുടർന്ന് താഴേക്ക് വീഴുകയായിരുന്നു ഇയാൾ.

അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ സമയോചിതമായ ഇടപെടലാണ് താഹിറിൻ്റെ ജീവൻ രക്ഷിച്ചത്. ഇയാൾക്ക് ഉടനടി സിപിആർ നൽകിയതിനെത്തുടർന്നാണ് താഹിറിന് ജീവൻ തിരികെ ലഭിച്ചത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.