- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാരി പണി ചെയ്യുന്നതിനിടെ അപകടം; ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട്: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാടാണ് അപകടം നടന്നത്. മങ്കര കല്ലൂർ സ്വദേശിയായ അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ (രവി) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ ഒരു കെട്ടിടത്തിൽ വെച്ച് ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ രവിചന്ദ്രന് ഷോക്കേൽക്കുകയായിരുന്നു.
വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് കുഴഞ്ഞുവീണ രവിചന്ദ്രനെ ഉടൻ തന്നെ കെ.പി.എസ്.ടി.എ. ആംബുലൻസ് ഡ്രൈവർ അസ്കർ അലിയുടെ നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Next Story




