- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനകൾ തമ്മിൽ കുത്തുകൂടി ; പരിക്കേറ്റ കുട്ടിക്കൊമ്പൻ ചരിഞ്ഞു; പാറക്കുഴിയിൽ ജഡം കണ്ടെത്തിയത് ഇന്ന് രാവിലെയോടെ
അടിമാലി:കാട്ടാനകൾ തമ്മിൽ കുത്തുകൂടിയപ്പോൾ പരിക്കേറ്റ കുട്ടിക്കൊമ്പൻ ചരിഞ്ഞു.ഇന്ന് രാവിലെ മാങ്കുളം വലിയപാറക്കെട്ടിൽ ആഴമുള്ള പാറക്കുഴിയിലാണ് ഉദ്ദേശം രണ്ട് വയസ് തോന്നിക്കുന്ന കൊമ്പന്റെ ജഡം കാണപ്പെട്ടത്. പ്രദേശവാസികൾ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം മേൽ നടപടികൾ സ്വീകരിച്ചു അടിമാലി ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന പ്രദേശമാണ് വലിയപാറക്കൂട്ടി.
ഒരാഴ്ച മുമ്പ് ഈ മേഖലയിൽ ആനക്കൂട്ടം എത്തുകയും തമ്മിൽ കൃത്തുകൂടുകയും ചെയ്തിരുന്നെന്നും ഈയവസരത്തിൽ കുട്ടി കൊമ്പന് പരിക്കേറ്റിരുന്നെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.
ഒരാഴ്ചയോളമായി പരിക്കേറ്റ കുട്ടിക്കൊമ്പനെ നിരീക്ഷിച്ചു വരികയായിരുന്നെന്നു. ഇന്ന് രാവിലെ കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തി വരവെയാണ് പാറക്കുഴിയിൽ ജഡം കണ്ടെത്തിയത്. കുത്തുകൂടിയപ്പോൾ ഉണ്ടായ പരിക്കുമൂലം ആ ന ആഹാരം എടുക്കാൻ വിഷമിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാങ്കുളം ഡി എഫ് ഒ വിശദമാക്കി.
പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനുശേഷമെ ആന ചരിയാൻ ഇടയാക്കിയ കാരണം വ്യക്തമാവു എന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.