- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരിക്ക്; ആനപുറത്ത് കുടുങ്ങി പാപ്പാന്‍; ഇടഞ്ഞത് മൂത്തുകുന്നം പദ്മനാഭന്‍ എന്ന ആന; ആന മദപ്പാടിലായിരുന്നെന്ന് റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. നോര്‍ത്ത് പറവൂരിലാണ് സംഭവം. ചേന്ദമംഗലത്തെ ക്ഷേത്രോത്സവത്തിനെത്തിച്ച മൂത്തുകുന്നം പദ്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. കെഎസ്ആര്‍ടിസി ബസിന് സമീപത്ത് വച്ചാണ് സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാന്‍ സാധിച്ചത്.
ചേന്ദമംഗലം മുതല്‍ ഗോതുരുത്ത് വരെയുള്ള ഭാഗത്താണ് ആന ഇടഞ്ഞോടിയത്. ആന ഇടഞ്ഞോടിയ വഴിയിലുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോകുന്ന വഴിയിലുണ്ടായിരുന്ന ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്. പാപ്പാന്‍ ആനയുടെ മേലെ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു.
ഉത്സവത്തിനുശേഷം ഇതിനടുത്തുതന്നെയുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനും ഇതേ ആനയെ എഴുന്നെള്ളത്തിന് കൊണ്ടുപോകേണ്ടിയിരുന്നു. ഇതിനാല്‍ ആനയും പാപ്പാനും അവിടെത്തന്നെ തുടരുകയായിരുന്നു. അതിനിടയിലാണ് ആന അക്രമാസക്തനായത്.