- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകര്‍ കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ച് ആന; സംഭവം മലപ്പുറത്ത് കമ്പിക്കയത്ത്
മലപ്പുറം: ജനവാസ മേഖലയില്‍ കയറിയ ആനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മുപ്പതോടെയായിരുന്നു ദുരന്തം.
പ്രദേശത്ത് പലദിവസങ്ങളായി ആന ശല്യം തുടരുന്നതിനാല്‍ വനപാലകര്‍ എത്തി മൃഗത്തെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പറമ്പില്‍ പേരക്കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. ഈ സമയം പുറത്ത് എത്തിയ കല്ല്യാണിയെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം. വനപാലകര്‍ തുരത്തിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്.
മരിച്ച കല്യാണിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം പ്രദേശത്ത് ഭീതിയുണര്‍ത്തിയിരിക്കുകയാണ്.
Next Story