പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതായി വിവരങ്ങൾ. രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഇടഞ്ഞ ആന ഉത്സവത്തിനായി എത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി.

കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു. ആനകളിൽ ഒന്നിനെ തളച്ചു. മറ്റൊന്നിനെ തളക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്.