- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങിയതും വീട്ടുനടയിൽ ഒറ്റക്കൊമ്പന്റെ വിളയാട്ടം; അടുക്കള വാതിൽ തകർത്ത് മുഴുവൻ ബഹളം; കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
വാൽപ്പാറ: കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ സ്റ്റാൻമോർ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. പുലർച്ചെ മൂന്നരയോടെ ഒരു ഒറ്റയാൻ ജനവാസ മേഖലയിലെത്തി വീട് തകർത്ത് നാശനഷ്ടങ്ങൾ വരുത്തി. അടുക്കളയിൽ നിന്ന് ഭക്ഷണസാധനങ്ങൾ കഴിച്ച് വീടിന്റെ ജനലുകളും വാതിലുകളും ആന നശിപ്പിക്കുകയായിരുന്നു.
സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന പാർവതി, കാട്ടാനയുടെ ഉപദ്രവം കാരണം ജോലി രാജി വെച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി ആനയെ ഓടിക്കുകയായിരുന്നു.
പ്രദേശത്തെ വിവിധ തേയിലത്തോട്ടങ്ങളിലെ വീടുകളിലും കാട്ടാനകൾ അതിക്രമിച്ചു കയറുന്നതായി റിപ്പോർട്ടുകളുണ്ട്. വനമേഖലയോട് ചേർന്നുള്ള വീടുകളിലാണ് ഇത്തരം ആക്രമണങ്ങൾ കൂടുതലായി കാണുന്നത്.
മൂന്ന് ദിവസം മുൻപും സമാനമായ രീതിയിൽ ഒരു കാട്ടാന പകൽ സമയത്ത് തേയിലത്തോട്ടത്തിൽ ഇറങ്ങി ഒരു മരത്തിൽ ഇടിച്ചു വീണിരുന്നു. ഇതിനെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കാട്ടാനശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.




