എറണാകുളം: എറണാകുളം കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

വിട്ടുമാറാത്ത തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.