ഇടുക്കി: ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തും. മാര്‍ച്ച് 30 വരെയാണ് താല്‍ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും.

ജനുവരിയുടെ രണ്ടാംപാദം മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാര്‍ക്ക് താല്‍ക്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിന്‍കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടയ്ക്കുവാന്‍ തീരുമാനിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ പ്രജനനം പൂര്‍ത്തിയാകാത്ത പക്ഷം പാര്‍ക്ക് വീണ്ടും തുറക്കുന്ന തീയതിയില്‍ മാറ്റം വന്നേക്കും.മാര്‍ച്ച് 30 വരെയാണ് താല്‍ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. ജനുവരിയുടെ രണ്ടാംപാദം മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം.