- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ വ്യാജ അവധി മെസേജുകൾ പ്രചരിച്ചു; ആശയക്കുഴപ്പത്തിലായി ജനങ്ങൾ; ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ നിരന്തര ഫോൺ കോൾ; ഒടുവിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
മലപ്പുറം: മലപ്പുറത്ത് കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി മെസേജുകൾ പ്രചരിച്ചതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ് ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്. മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് വരെ രക്ഷിതാക്കളുടെ വിളി വന്നു. ശേഷമാണ് കളക്ടർ ശരിക്കും അവധി പ്രഖ്യാപിച്ചത്. ഇതോടെടെയാണ് ജനങ്ങളുടെ ആശയക്കുഴപ്പം നീങ്ങിയത്.
ഇന്ന് രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചത്. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.