- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാടത്ത് ജോലിക്കിടെ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ; ആശുപത്രിയിൽ ചികിത്സ തേടി; സംഭവം കോഴിക്കോട് കാരശ്ശേരിയിൽ
കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റതായി വിവരങ്ങൾ. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം.
മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും,തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
Next Story