- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിയെ വേട്ടയാടി പിടിച്ച ശേഷം ഇറച്ചിയാക്കി; അച്ഛനും മകനും പ്രതികൾ; ഫ്രിഡ്ജിൽ സൂക്ഷിച്ച 10 കിലോ യും പിടിച്ചെടുത്തു; വനംവകുപ്പ് കേസെടുത്തു; സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസുമായി ബന്ധപ്പെട്ട് അച്ഛനും മകനും പ്രതികൾ എന്ന് കണ്ടെത്തി. ഊർങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യൻ, മകൻ ഡെന്നിസൻ എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ പത്ത് കിലോ ഇറച്ചിയും വനംവകുപ്പ് കണ്ടെടുക്കുകയും ചെയ്തു.
ഇന്നലെ കോഴിക്കോട് വളയത്തും സമാനമായ സംഭവം നടന്നിരുന്നു. വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച അഞ്ച് യുവാക്കളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി. ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണത്.
നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്. സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി ഒടുവിൽ കണ്ടെത്തിയത്.