പാലക്കാട്: പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ച നിലയിൽ. വാളയാര്‍ അട്ടപ്പള്ളത്താണ് ദാരുണ സംഭവം നടന്നത്. അട്ടപ്പള്ളം സ്വദേശി മോഹനന്‍ (60), മകന്‍ അനിരുദ്ധന്‍ (20) എന്നിവരാണ് മരിച്ചത്.

വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്. തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി വെച്ചിരുന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.