തൃശ്ശൂര്‍: എസ്.എഫ്.ഐ നേതാവ് ഫാസില്‍ വധക്കേസില്‍ പ്രതികളായ മുഴുവന്‍ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരെയും വെറുതെവിട്ടു. ഗുരുവായൂര്‍ ബ്രഹ്‌മകുളത്ത് എസ് എഫ് ഐ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബര്‍ നാലിനാണ് കൊലപ്പെടുത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസില്‍, രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിരുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ നാല് ദൃക്സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

14 പേരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ആര്‍ക്കെതിരെയും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിഭാഗത്തിന് വേണ്ടി അഡ്വ പി എസ് ഈശ്വരന്‍, അഡ്വ ടി സി കൃഷ്ണന്‍ നാരായണന്‍ , അഡ്വ അക്ഷയ് ബാബുരാജ്, അഡ്വ കെ സജിത്ത് എന്നിവരാണ് ഹാജരായത്.