- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം
കൊച്ചി: എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ(16) യെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീമും തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. നിലമ്പൂര്‍ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലും […]
കൊച്ചി: എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ(16) യെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീമും തിരച്ചില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. നിലമ്പൂര്‍ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലും കുട്ടിയെ കണ്ടെത്താന്‍ പരിശോധനയുണ്ട്.




