- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോനെ..സീൻ ആകും വിട്ടോ'; സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ മുട്ടൻ ഇടി; പരസ്പ്പരം നോക്കി നിന്ന് ആളുകൾ; ഓടിയെത്തി സൂപ്പർവൈസർ; കാരണം റൂട്ടിലെ പിശക്!
തിരുവനന്തപുരം: സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടി. നെടുമങ്ങാട് ഡിപ്പോയിലാണ് സംഭവം നടന്നത്. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ഇരുവർക്കുമെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.
ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദ്ദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവറും മർദ്ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരനും പൊലീസിന് പരാതി നൽകി. സ്വിഫ്റ്റ് ബസ് തന്നെ സർവീസിന് നൽകാത്തതിനെ തുടർന്നാണ് സർവീസിന് പോകാൻ വിസമ്മതിച്ചതെന്നാണ് സ്വിഫ്റ്റ് ഡ്രൈവര്‍ പറയുന്നു.