- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി സൗത്ത് മേല്‍പ്പാലത്തിന് സമീപം തീപിടുത്തം; ആക്രി ഗോഡൗണിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗോഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷിച്ചു
കൊച്ചി: കൊച്ചിയില്‍ തീപിടുത്തം. സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിണ് സമീപം ആക്രി ഗോഡൗണിലാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിക്കുകയായിരുന്നു. രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഗോഡൗണിലെ പൊട്ടിതെറിച്ചു. ഗോഡൗണ്ടിന് സമീപം ഉണ്ടായിരുന്ന ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഇല്ല.
തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന അറിയിച്ചു. സൗത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗീകമായും കത്തിനശിച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.