- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് തീപിടിച്ചു; റെക്കോര്‍ഡ് റൂം കത്തിനശിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്; ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്
ഇടുക്കി: മുട്ടം സര്‍വീസ് സഹകരണ ബാങ്കിലെ റെക്കോര്‍ഡ് റൂമിന് തീപിടിച്ചു. ഇടുക്കിയിലാണ് സംഭവം. ബാങ്കിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ടി ചെയ്തിട്ടില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ബാങ്കിന്റെ റെക്കോര്‍ഡ് റൂമിലാണ് തീപടര്‍ന്നതെന്നും ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ റെക്കോര്‍ഡുകള്‍ ആണ് കത്തിയത്.മറ്റ് വിഭാഗങ്ങളിലേക്ക് തീ പടരും മുമ്പ് നിയന്ത്രിക്കാനായെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
Next Story