തൃശൂര്‍: ചാളക്കൂട്ടം കരയിലേക്ക് ഇരച്ചെത്തിയത് അപൂര്‍വ്വ കാഴ്ചയായി മാറി. വാടാനപ്പള്ളി ഗണേശമംഗലത്ത് ഇന്ന് രാവിലെ മുതൽ ഇടശ്ശേരി മുതൽ എങ്ങണ്ടിയൂർ വരെയുള്ള ബീച്ചിലെ വിവിധ ഭാഗങ്ങളിലാണ് ചാളക്കൂട്ടം കരയിൽ ഇരച്ചെത്തിയത്.

തൃശൂര്‍ ജില്ലയില്‍ ഇപ്പോൾ ഇടയ്ക്കിടെ പല ഭാഗങ്ങളിലായി മീൻ കയറുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു.

നാട്ടുകാര്‍ എന്തായാലും ഉച്ച വരെയുള്ള സമയത്ത് ചാള വാരിക്കൂട്ടുകയായിരുന്നു.