- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധരാത്രിയില്‍ എത്തി ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടു; തീര്‍ന്നുപോയി എന്ന് പറഞ്ഞതിന് സംഘം ചേര്‍ന്ന് കടയുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം; സംഭവം കോഴിക്കോട്
കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നു പോയതിന്റെ പേരില്‍ കടയുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയുടമയെയും ജീവനക്കാരെയും ആക്രമിച്ചത്.
അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോയെന്ന് ചോദിക്കുകയും, തീര്‍ന്നെന്ന് പറഞ്ഞപ്പോള്‍ സംഘം പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ആദ്യം മൂന്നു പേര് ചേര്‍ന്നാണ് മര്‍ദിച്ചത്. പിന്നീട് രണ്ട് പേര് കൂടി വന്നു മര്‍ദിച്ചു. പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരനന്‍ ആസാം മെഹദി ആലത്തിനുമാണ് മര്‍ദ്ദനമേറ്റത്. കടയുടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ അക്രമത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കട ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാന്‍ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.