- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ ബീച്ചുകളിൽ വിനോദ സഞ്ചാരികൾ തിരയിൽപെട്ടു; വിനയായത് ശക്തമായ അടിയൊഴുക്ക്; ലൈഫ് ഗാർഡുകളുടെ ഇടപെടൽ രക്ഷയായി; ഒടുവിൽ തിരികെ ജീവിതത്തിലേക്ക്!
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീര പ്രദേശങ്ങളിൽ ശക്തമായ തിരയാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. ആഴിമല ബീച്ചിലും കോവളത്തും തിരയിൽപെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
ആഴിമല ബീച്ചിലും കോവളത്തും വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ശക്തമായ അടിയൊഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നത്. ഇത് ശ്രദ്ധയിൽപെട്ട ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ആഴിമലയിൽ തിരയിൽപ്പെട്ട ബാംഗ്ലൂർ സ്വദേശികളായ സൂര്യ (35), ഉണ്ണികൃഷ്ണൻ (38) എന്നിവരെ ലൈഫ് ഗാർഡ് മുരുകൻ, വർഗീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നെന്ന് ഇരുവരും പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കോവളം ലൈറ്റ് ഹൗസിൽ ബീച്ചിൽ കുളിക്കുന്നതിനിടെ വിദേശി തിരയിൽപെട്ടത്.
ടിസിയാനോ സലോട്ടി (54) എന്നയാളെ സൂപ്പർവൈസർ സുന്ദരേശന്‍റെ നേതൃത്വത്തിൽ. എസ്.പരമേശ്വരൻ. വി.സനൽ എന്നീ ലൈഫ് ഗാർഡുകൾ ചേർന്നാണ് ഒടുവിൽ രക്ഷപ്പെടുത്തിയത്.