- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നികള്‍ കുതിച്ചെത്തുന്നത് കണ്ട് പേടിച്ചു; ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമം; തടയാൻ ശ്രമിക്കവെ കാൽ വഴുതി വീണ് അപകടം; സ്ത്രീയുടെ തലയ്ക്ക് മാരക പരിക്ക്
കൽപറ്റ: കാട്ടുപന്നികള്‍ കുതിച്ചെത്തുന്നത് കണ്ട് പേടിച്ചു. ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ കാൽ വഴുതി വീണ് സ്ത്രീയുടെ തലയ്ക്ക് പരിക്ക്. വയനാട് കുമ്പറ്റയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്ക് പറ്റിയത്.
റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാൻ റസിയ ഷട്ടർ ഇടാൻ ശ്രമിക്കുമ്പോൾ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിൽ ആറ് സ്റ്റിച്ച് ഇടേണ്ടി വന്നതായും വിവരങ്ങളും ഉണ്ട്. ആരോഗ്യനില തൃപ്തികരമാണ്.
Next Story