കോഴിക്കോട്: കാരശ്ശേരിയില്‍ 52കാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. വല്ലത്തായിപാറ - കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നാലെ രാവിലെയാണ് മൃതദേഹം കാണുന്നത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

തോടിന് സമീപത്തുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണ് പേയാതാകം എന്നാണ് പ്രാഥമിക നിഗമനം. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്ത് കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.