ആലപ്പുഴ: കടലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ കടലില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയിലേക്ക് എത്തിച്ചത്. ഏകദേശം 50 വയസ് പ്രായമാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. അഴുകിയ നിലയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടതിന് ശേഷമേ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ.

അഴുകിയ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ആത്മഹത്യ ആണോ ആരെങ്കിലും കൊന്നിട്ടാതാണോ എന്ന പോസ്റ്റമോര്‍ട്ടതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.