- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലേറ്: നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. മീയന ജുനൈദ് മൻസിൽ ജുനൈദ് (28), കരിങ്ങന്നൂർ പെരുപുരം ഫാത്തിമ മൻസിൽ സജീർ ഖാൻ (33) ഓയൂർ ചുങ്കത്തറ റിയാസ് മൻസിൽ റാഫി (38), ഓയൂർ പാപ്പാ ലാേട് ഷെമീറ മൻസിൽ ആഷിഖ് (24) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ വച്ചായിരുന്നും കെ.എസ്.ആർ.ടി. സി ബസിന് കല്ലെറിഞ്ഞത്. ഹർത്താൽ ദിനത്തിൽ ഉച്ചക്ക് 12.30 ന് കാെട്ടിയം - ചടയമംഗലം കെ.എസ്.ആർ.ടി.സി ബസിന് നേരെയായിരുന്നു കല്ലേറ്. ഓയൂരിൽ ജംഗ്ഷനിൽ സംഘം ചേർന്ന പ്രതികൾ ബൈക്കിൽ കരിങ്ങന്നൂരിലെത്തി ബസിന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ പിൻവശത്തെ ഗ്ലാസ് തകർന്നു. തുടർന്ന് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പൂയപ്പള്ളി സി ഐ ബിജു .എസ് ടി, എസ് ഐ മാരായ അഭിലാഷ്, ജയപ്രദീപ്, എഎസ്ഐചന്ദ്രകുമാർ, സിപിഒ മാരായ മുരുകേശ്, മധു, രഞ്ജിത്ത്, എസ് സി പി ഒ അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.