പാലക്കാട്: പാലക്കാട് ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്ന് നാല് വയസുകാരനായ കുട്ടിയെ കാണാതായി. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്. കുട്ടിക്കായി ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കാണാതായതിന് പിന്നാലെ ചിറ്റൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കറുകമണി, എരുമങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. നാല് വയസ്സ് മാത്രമുള്ള കുട്ടിയെ കാണാതായത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണ്.