- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിളച്ച വെള്ളം അബദ്ധത്തില്‍ കാലില്‍ വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന നാലു വയസ്സുകാരിക്ക് ദാരുണ മരണം: അസ്വാഭാവിക മരണത്തിന് അന്വേഷണം
തിളച്ച വെള്ളം ദേഹത്ത് വീണു; ചികിത്സയിലിരിക്കെ 4 വയസ്സുകാരി മരിച്ചു
പാനൂര്‍: അബദ്ധത്തില്‍ തിളച്ച വെള്ളം കാലില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി ദാരുണമായി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് കുട്ടി മരിച്ചത്.
പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍.
Next Story