- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കാനിറങ്ങിയ കുട്ടി രാത്രിയായിട്ടും തിരികെ എത്തിയില്ല; തിരിച്ചലിനൊടുവില്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്
കോഴിക്കോട്: ഓമശ്ശേരി വെളിമണ്ണയില്‍ നിന്നുള്ള 10 വയസ്സുകാരന്‍ പുഴയില്‍ വീണുമരിച്ചു. ആലത്തുകാവ് സ്വദേശികളായ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകന്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. വെളിമണ്ണ ജിഎംയുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്നു ഫസീഹ്.
ഇന്നലെ വൈകിട്ട് കളിക്കാനിറങ്ങിയ ഫസീഹ് രാത്രിയിലേറെയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സംശയത്തിലാവുകയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. നിരന്തരമായ തിരച്ചിലിനൊടുവില്‍ ഇരുതുള്ളി പുഴയില്‍ വെളിമണ്ണ പാലത്തിനടുത്ത് നിന്നും ഫസീഹിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച കുട്ടിക്ക് മുഹമ്മദ് അബാന്‍ എന്ന സഹോദരനുമുണ്ട്.
Next Story