- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഏത് വേദനയും ഒരുദിവസം കൊണ്ട് മാറ്റാം'' എന്ന് സമൂഹമാധ്യമത്തില്‍ പരസ്യം; ചികിത്സയ്ക്ക് എത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ചികിത്സയുടെ പേരില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയിലായി. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് പുത്തന്‍തറ സ്വദേശിയായ സഹലേഷ്‌കുമാര്‍ (54), ചന്ദ്രബാബു എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ''ഏത് വേദനയും ഒരുദിവസം കൊണ്ട് മാറ്റാം'' എന്ന പേരില്‍ പരസ്യം കണ്ടാണ് കണ്ണൂര്‍ സ്വദേശിനി പ്രതിയെ സമീപിച്ചത്. ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ വേഗത്തില്‍ പിടികൂടുകയും ചെയ്തു. കരുനാഗപ്പള്ളി കോടതിസമുച്ചയത്തിനു സമീപം 'തിരുമ്മല്‍ ചികിത്സാകേന്ദ്രം' എന്ന പേരില്‍ പ്രതി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ആഷിക്, സജികുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘം അറസ്റ്റ് നടത്തി.