തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 8 ന് പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍പിഐ (ബ്രൗണ്‍) കാര്‍ഡ് ഉടമകള്‍ക്കും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കുമാണ് കിറ്റ്. റേഷന്‍ കടകള്‍ വഴി ഇന്നു വിതരണം ആരംഭിക്കും.