- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുള്ള ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
മലപ്പുറം: ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുള്ള ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരനാണ് മരിച്ചത്. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു അദ്ദേഹത്തിന്.
ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറി നടന്നത്. എന്നാൽ ഫ്രിഡ്ജല്ല, കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അപകടം നടന്നപ്പോൾ കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്ത് ഉണ്ടായിരുന്നവർ ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചു.
Next Story