- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ....! വീണ്ടും വ്യാജ മരണ വാര്‍ത്ത; പ്രതികരിച്ച് ജി വേണുഗോപാല്‍
കൊച്ചി: താന്‍ മരിച്ചില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് ഗായകന്‍ ജി വേണുഗോപാല്‍. രണ്ടാംതവണയും തന്റെ വ്യാജമരണവാര്‍ത്ത വന്നതിനേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വേണുഗോപാല്‍. ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാംപ്രാവശ്യവും 'മരണം തേടിയെത്തിയ' ഭാഗ്യവാനായിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
കാശ്മീര്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തന്റെ സ്‌കൂള്‍ ഗ്രൂപ്പില്‍ മരണവാര്‍ത്ത കണ്ടതെന്ന് വേണുഗോപാല്‍ കുറിക്കുന്നു. താന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന് ഉപദേശിക്കണേ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലാണ് വേണുഗോപാലിന്റെ വ്യാജ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയത്.
ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ....! വീണ്ടും വ്യാജ മരണ വാര്‍ത്ത; പ്രതികരിച്ച് ജി വേണുഗോപാല്‍
അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ' ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്....' എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ.... VG.