- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മഫ്തിയിലെത്തി; കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെടെ 9 പേർ കഞ്ചാവുമായി പിടിയിൽ; പിടിച്ചെടുത്തത് മൂന്നു ഗ്രാം കഞ്ചാവ്
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെ കഞ്ചാവുമായി എക്സൈസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. തകഴിയിൽ നിന്നാണ് എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. മഫ്തിയിൽ എത്തിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘംമെത്തിയത്. മൂന്നു ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Next Story