- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായെത്തി; ഡോക്ടറടക്കം രണ്ട് പേര് പിടിയിൽ; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായെത്തിയ ഡോക്ടറടക്കം രണ്ട് പേർ പോലീസിന്റെ പിടിയിൽ. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായി നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതികളെ സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്. ഡോക്ടര്‍ സുധേവ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
Next Story