തിരുവനന്തപുരം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ (64), നൗഷാദ് (38) എന്നിവരാണ് പിടിയിലായത്. ട്രെയിൻ മാര്‍ഗമാണ് പ്രതികൾ കഞ്ചാവ് കടത്തികൊണ്ടുവന്നത്. ഇരുവരും ട്രെയിനിൽ നിന്നിറങ്ങിയ ശേഷം ബസിൽ കയറി പള്ളിച്ചലില്‍ വന്നിറങ്ങി ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് ഡാൻസാഫ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയോടെ പോലീസ് സംഘം ഇവരെ പിന്‍തുടര്‍ന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ക‌ഞ്ചാവ് എത്തിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വില വരുമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.