വാളയാർ: വാളയാർ ചെക്ക് പോസ്റ്റിലൂടെ കഞ്ചാവ് കടത്താനുള്ള ശ്രമം എക്സൈസ് വിഫലമാക്കിയത് സുപ്രധാന നീക്കത്തിലൂടെ. കോയമ്പത്തൂർ നിന്നും വന്ന കെഎസ്ആർടിസി ബസിലാണ് കഞ്ചാവ് കടത്തിയത്. ഒഡീഷ കാന്തമൽ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാർ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. എക്‌സൈസ് നടത്തിയ വാഹനപരിശോധനയിലാണ് 23 കിലോ കഞ്ചാവുമായി പ്രതികൾ പിടിയിലായത്.

കോയമ്പത്തൂർ-കായംകുളം കെഎസ്ആർടിസി ബസിലാണ് കഞ്ചാവ് കടത്തിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. വാളയാർ എക്സൈസ് ഇൻസ്‌പെക്ടർ എ മുരുഗദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ ജി പ്രഭ, കെ പി രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.