- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്ക്കായി വാഹനം കൈകാണിച്ച് നിർത്തി; ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ; സുഹൃത്ത് ബൈക്കുമായി രക്ഷപ്പെട്ടു
കൽപ്പറ്റ: വയനാട്ടിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 695 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി മുക്കിൽ സ്വദേശി നിധിഷ് എൻ.എൻ. ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അനൂപ് എന്നയാൾ രക്ഷപ്പെട്ടു. ബാവലിയിൽ നിന്നാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഭവം. എക്സൈസ് സംഘം കൈകാണിച്ചപ്പോൾ ബൈക്ക് നിർത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്നിറങ്ങിയ നിധിഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഈ തക്കം നോക്കി കൂടെയുണ്ടായിരുന്ന അനൂപ് ബൈക്കുമായി കടന്നുകളഞ്ഞു.
നിധീഷ് മുൻപും മറ്റൊരു കഞ്ചാവ് കേസിൽ വാറണ്ട് നേരിടുന്ന പ്രതിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ, പ്രിവന്റീവ് ഓഫീസർ ജോണി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ, അജയ് കെ.എ, ചന്ദ്രൻ പി.കെ, മനു കൃഷ്ണൻ, ഡ്രൈവർ ബാലചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട അനൂപിനായി എക്സൈസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.