- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണഗീതം ഗ്രൂപ്പ് സോങ്, ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവും; ബിജെപി എല്ലാ വേദികളിലും ആലപിക്കണമെന്ന് ജോര്‍ജ് കുര്യന്‍
ഗണഗീതം ഗ്രൂപ്പ് സോങ്, ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവും
കൊച്ചി: കൊച്ചി-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫിന് പിന്നാലെ വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയാല്‍ എന്താണ് കുഴപ്പം. പാട്ടിന്റെ ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവുമാണ്. ഹിന്ദു എന്ന് വാക്ക് പോലും പാട്ടില്‍ ഇല്ലെന്നും ജോര്‍ജ് കുര്യന്‍.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിത്. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? നല്ല സന്ദേശമാണ് ഗണഗീതത്തിലുള്ളത്. ആര്‍എസ്എസിന്റെ ഗണഗീതം ഗ്രൂപ്പ് സോങ് ആണ്. കുട്ടികള്‍ ഇത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.




