- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂരിൽ 19 കാരിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്; പോലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: അരൂരിൽ റെയിൽവേ സ്റ്റേഷന് സമീപം ഒരു യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജന (19) ആണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് അഞ്ജനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ കണ്ടെത്തിയതിലെ സാഹചര്യങ്ങളാണ് കുടുംബത്തിന് സംശയമുണ്ടാക്കാൻ കാരണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.