- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹാലോ...ഇവിടെ ഇതൊന്നും പറ്റില്ല'; രാത്രി കെഎസ്ആർടിസി യിൽ സഞ്ചരിക്കവേ തോന്നിയ ക്ഷീണം; പിന്നാലെ ബസിൽ വെച്ച് 'ഛർദിച്ച' പെൺകുട്ടിയെ പാതി വഴിയിൽ ഇറക്കിവിട്ടതായി പരാതി
തിരുവനന്തപുരം: രാത്രി കെഎസ്ആർടിസി ബസിൽ വച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ പാതി വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി നിഖിലയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. വൈകുന്നേരം ആറരയോടെ ബസ് കയറിയ പെൺകുട്ടി. കഴക്കൂട്ടം കഴിഞ്ഞപ്പോൾ പെൺകുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ലെന്നും കണ്ടക്ടർ പറഞ്ഞു.
തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. കൈയ്യിൽ പണമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടിൽ വിളിച്ച് പറഞ്ഞു.
തുടർന്ന് സമീപത്തെ കടയിലേക്ക് ഗൂഗിൾ പേ ചെയ്ത് പണം വാങ്ങിയാണ് പെൺകുട്ടി യാത്ര തുടർന്നത്. വെട്ടുറോഡ് നിന്നും പോത്തൻകോട് സ്വകാര്യ വാഹനത്തിൽ എത്തി അവിടെ നിന്നും ബസിൽ വീട്ടിലെത്തിയപ്പോഴേക്കും എട്ടര കഴിഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു.