- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹാവശ്യത്തിനായി ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; പ്രവാസിയെ കബളിപ്പിച്ചത് സുഹൃത്തുക്കള്‍
പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; പ്രവാസിയെ കബളിപ്പിച്ചത് സുഹൃത്തുക്കള്‍
കണ്ണൂര്‍: ഗള്‍ഫില്‍നിന്ന് പ്രവാസി കൊടുത്തയച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കാതെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദാണ് കബളിപ്പിക്കരപ്പെട്ടത്. മരുമകളുടെ വിവാഹാവശ്യത്തിനായി കൊടുത്തുവിട്ട സ്വര്‍ണമാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച് തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂര്‍ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവര്‍ക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുഹൃ്ത്ത് സുബീഷിന്റെ കൈയിലാണ് അബ്ദുല്‍ റഷീദ് സ്വര്‍ണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയാല്‍ ബന്ധുവിന്റെ കൈയില്‍ സ്വര്‍ണം കൈമാറണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ബന്ധുവിന്റെ കൈയില്‍ സുബീഷ് സ്വര്‍ണം കൊടുത്തില്ല. അബ്ദുല്‍ റഷീദ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല. പിന്നീട് സ്വര്‍ണം അമല്‍രാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും അറിയിച്ചു.
തുടര്‍ന്ന് അബ്ദുല്‍ റഷീദ് സ്വര്‍ണത്തിനായി അമല്‍രാജിനെ ബന്ധപ്പെട്ടപ്പോള്‍ നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വര്‍ണം സുബീഷും അമല്‍രാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കൊലക്കേസില്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമല്‍രാജെന്ന് പൊലീസ് പറഞ്ഞു.